നിരവധി കേസുകളിൽ പ്രതിയായ പന്തലായനി സ്വദേശിയെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് അയച്ചു
കൊയിലാണ്ടി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് അയച്ചു. കൊയിലാണ്ടി പന്തലായനി സ്വദേശി നെല്ലിക്കോട്കുന്ന് മുഹമ്മദ് റാഫി (39) നെയാണ് കൊയിലാണ്ടി പോലീസ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് അയച്ചത്. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിലും, കഞ്ചാവ് കേസുകളിലും മേഷണ കേസിലും പ്രതിയാണ് മുഹമ്മദ് റാഫി. മറ്റ് നിരവധി നിയമവിരുദ്ധം പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തിയതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.
