KOYILANDY DIARY.COM

The Perfect News Portal

സംഘി ചാൻസലർ വാപസ് ജാവോ; കറുത്ത ബലൂണുകളുമായി എസ്എഫ്ഐ പ്രതിഷേധം

മലപ്പുറം: സംഘി ചാൻസലർ വാപസ് ജാവോ കറുത്ത ബലൂണുകളുമായി എസ്എഫ്ഐ പ്രതിഷേധം. സർവകലാശാലകളിൽ സംഘപരിവാറുകാരെ തിരുകിക്കയറ്റുന്ന ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ.

സംഘി ചാൻസലർ വാപസ് ജാവോ തുടങ്ങിയ ബാനറുകളും കറുത്ത ബലൂണുകളുമായാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ സർകലാശാല ക്യാമ്പസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. പൊലീസിന്റെ ബാരികേഡ് ചാടിക്കടന്ന വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ​വിദ്യാർത്ഥികൾ ക്യാമ്പസിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. 

Share news