കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എക്സറേ മെഷീൻ കേടായിട്ട് 4 ദിവസം
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എക്സ്-റേ മെഷീൻ കേടായി. നാല് ദിവസമായി രോഗികൾ ദുരിതത്തിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഷീൻ കേടായത്. ദിവസേന ഒ.പിയിലും കാഷ്വാലിറ്റിയിലും ഉൾപ്പെടെ ഇരുന്നൂറിൽപ്പരം രോഗികളാണ് എക്സറേ സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നത്. പഴക്കമേറിയ മെഷീനാണ് ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ ഉപയോഗിക്കുന്നത്.

അത്യാധുനിക സംവിധാനമുള്ള മെഷീൻ വാങ്ങിക്കാൻ യാതൊരുവിധ നടപടിയും താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നോ എച്ച്എംസിയുടെ ഭാഗത്തുനിന്നോ ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ ട്രോളി എക്സറേ നിലനിൽക്കെ അത് ഉപയോഗപ്പെടുത്താനും തയ്യാറാകുന്നില്ല. അടിയന്തരമായി എക്സറേ സംവിധാനം പുനസ്ഥാപിക്കാനും, ആധുനിക രീതിയിലുള്ള എക്സറേ സംവിധാനം ഏർപ്പെടുത്താനും ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്നും രോഗികളും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെടുന്നു.
