മഹിളാ കോൺഗ്രസ്സ്: സധൈര്യം നൈറ്റ് വോക്ക് നടത്തി
കൊയിലാണ്ടി: സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള പീഡനത്തിനെതിരെ, സ്ത്രീധനത്തിനെതിരെ, സധൈര്യം നൈറ്റ് വോക്ക് നടത്തി. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി കെ ശോഭന അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. രാജേഷ് കീഴരിയൂർ മുരളി തോറോത്ത്, തൻ ഹീർ കൊല്ലം, കെ.എം സുമതി, ശ്രീജാ റാണി, തങ്കമണി ചൈത്രം ഷരീഫ, റീജ, വിജയലക്ഷ്മി, അജിത, അഞ്ജുഷ, ലാലിഷ, റസിയ സംസാരിച്ചു.
