തൃശൂര്‍ ഗാന്ധി നഗറില്‍ ഓട്ടോയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു
തൃശൂര്‍: തൃശൂര്‍ ഗാന്ധി നഗറില്‍ ഓട്ടോയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. സിഎന്‍ജി ഓട്ടോയാണ് ദുരൂഹ സാഹര്യത്തില്‍ കത്തിനശിച്ചത്. വണ്ടിയുടെ ഉടമസ്ഥന് പെരിങ്ങാവ് സ്വദേശിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വണ്ടി പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തിൽ കൂടുതല്‍ വിവരങ്ങളൊന്നും പറയാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
