പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് മാതൃകയായി സഹദ് കടമേരി
വില്യാപള്ളി: പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്തുക എന്ന ആശയം മുൻനിർത്തി, ഒരു ലക്ഷം വൃക്ഷ തൈകൾ വിതരണം ചെയ്തുകൊണ്ട്, സഹദ് കടമേരി പരിസ്ഥിതി പ്രവർത്തകന്റെ മാതൃക എന്താണെന്ന് സമൂഹത്തെ കാണിച്ചു കൊടുത്തു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലാണ് വൃക്ഷ തൈകൾ വിതരണം നടന്നത്. വില്ല്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കെ മുരളി ഏറ്റുവാങ്ങി. നെസ്ലി വി.പി സ്വാഗതവും. ഭഗത് തെക്കേടത്ത് നന്ദിയും പറഞ്ഞു.
