KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിലെ തിരക്ക്‌ ഒഴിഞ്ഞു; സുഖദർശനം നടത്തി തീർത്ഥാടകർ

ശബരിമല: ശബരിമലയിലെ തിരക്ക്‌ ഒഴിഞ്ഞു. സർക്കാർ, ദേവസ്വം ബോര്‍ഡ് ഇടപെടലിലൂടെ നടപ്പാക്കിയ ക്രമീകരണങ്ങളുടെ ഭാഗമായി സുഖദർശനം നടത്തിയാണ്‌ തീർത്ഥാടകർ മലയിറങ്ങിയത്‌. സന്നിധാനത്ത്‌ ഒന്നിച്ച്‌ തിരക്ക്‌ ഉണ്ടാവാതിരിക്കാൻ തീർത്ഥാടകരെ ഘട്ടംഘട്ടമായാണ് കയറ്റിവിടുന്നത്. വലിയ നടപ്പന്തലിലും മേല്‍പ്പാലത്തിലും തിരക്ക്‌ ഇല്ല.

തീർഥാടകരെ ക്രമീകരിച്ച്‌ എത്തിക്കുന്നതിലൂടെ എല്ലാവർക്കും ദർശനം ലഭിക്കുന്നു. മണിക്കൂറുകൾ വരിനിന്ന്‌ ദർശനം നടത്തേണ്ട അവസ്ഥ ഇല്ല. വലിയ നടപ്പന്തലിൽ ഉൾപ്പടെ ആവശ്യമായ കുടിവെള്ളവും ലഘുഭക്ഷണവും എപ്പോഴും ലഭ്യമാണ്‌. വെർച്വൽ ക്യൂ വഴി എത്തുന്നവരുടെ എണ്ണം 80,000 ആയി കുറയ്ക്കുകയും ദർശനസമയം 18 മണിക്കൂറായി ഉയർത്തിയതും ഫലം കണ്ടു.

 

സ്പോട്ട് ബുക്കിങ് നിലവിലെ സംവിധാനംതുടരും. ഡൈനാമിക്‌ ക്യൂ സംവിധാനം ഫലപ്രദമായതും മണിക്കൂറിൽ കൂടുതൽ പേരെ പതിനെട്ടാംപടി കയറ്റി വിട്ടുമാണ്‌ തിരക്ക്‌ ഒഴിവാക്കുന്നത്‌. ബുധനാഴ്ച മാത്രം 92,000 തീർത്ഥാടകരാണ്‌ ദർശനം നടത്തിയത്‌. ശബരിമലയിൽ തിരക്ക്‌ ഒഴിവായിട്ടും തീർത്ഥാടകരുടെ ബുദ്ധിമുട്ട്‌ മനസ്സിലാക്കാൻ എന്ന നിലയിൽ ബിജെപി നേതാക്കൾ ശബരിമലയിലെത്തുന്നു.

Advertisements

 

തീർത്ഥാടകർക്കിടയിൽ ആശങ്ക പരത്തി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ്‌ ഇക്കൂട്ടർ ശബരിമലയിൽ തമ്പടിക്കുന്നത്‌. ബിജെപി–-ആർഎസ്‌എസ്‌ നേതാക്കളായ കുമ്മനം രാജശേഖരൻ, വത്സൻ തില്ലങ്കേരി, ജി രാമൻ നായർ, ലിജിൻ ലാൽ, വി എസ്‌ സൂരജ്‌ എന്നിവർ ശബരിമലയിൽ എത്തി. കുമ്മനം രാജശേഖരനും സംഘവും പമ്പയിൽ എത്തി മടങ്ങിയപ്പോൾ വത്സൻ തില്ലങ്കേരി ഒരുദിവസം സന്നിധാനത്ത്‌ തങ്ങി.

Share news