ദമ്മാം കോഴിക്കോട് തെക്കേപ്പുറം ഫുട്ബാള്‍ മാമാങ്കം ഡിസംബര്‍ 15ന്
ദമ്മാം കോഴിക്കോട് തെക്കേപ്പുറം ഫുട്ബാള്‍ മാമാങ്കത്തിന് ഡിസംബര്‍ 15ന് തുടക്കം കുറിക്കും. കോഴിക്കോട്ടെ തെക്കെപുറം നിവാസികളുടെ കായിക കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ദമ്മാമാണ് മുപ്പത്തിയെട്ടാമത് സ്‌കൈവര്‍ത്ത് തെക്കെപുറം ദമ്മാം ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത്.

നാഷണല്‍ ഓയില്‍ സൊല്യൂഷന്‍സ് ആണ് പ്രായോജകര്‍. ജനുവരി അഞ്ച് വരെ നാലാഴ്ചകളായി നടക്കുന്ന മത്സരങ്ങള്‍ വൈകിട്ട് എട്ട് മണി മുതല്‍ ദമ്മാംഅല്‍ഹദഫ് സ്‌റ്റേഡിയത്തില്‍ നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നായി 172 കളിക്കാരാണ് ആറ് ഫ്രാന്‍ഞ്ചൈസികളിലായി ലീഗ് അടിസ്ഥാനത്തില്‍ മാറ്റുരക്കുന്നതെന്ന് എഫ്.സി.ഡി ഭാരവാഹികള്‍ ദമ്മാമില്‍ നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.

കളികളുടെ ലൈവ് പ്രക്ഷേപണം ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. മേളയുടെ ഭാഗമായി സീനിയര്‍ വിഭാഗത്തില്‍ പെട്ട കളിക്കാരുടെ പ്രതീകാത്മക ലേലം വിളിയും സംഘടിപ്പിച്ചു. ചടങ്ങില്‍ സ്‌കൈവര്‍ത്ത് സെയില്‍സ് ഓഫീസര്‍ സി.കെ.വി അഷ്‌റഫ് ടൂര്‍ണമെന്റ് ലോഗോയും കെ. വി റസ്സു ഫ്രൈഡെ ക്ലബ് ദമ്മാം ഒഫീഷ്യല്‍ ലോഗോയും പ്രകാശനും ചെയ്തു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഇന്‍തികാഫ്, സാബിത്, മുഹമ്മദ്അലി, ജംഷിദ്, ഡാനിഷ്, ഇര്‍ഫാന്‍ എന്നിവര്‍ പങ്കെടുത്തു.

