ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരാൾ മരിച്ചു
കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ (47) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു.

ഈരാറ്റുപേട്ട തൊടുപുഴ റോഡ് ചാലമറ്റത്തിൽ സമീപം ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. പോണ്ടിച്ചേരിയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്നു ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രി, പാല താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെത്തിച്ചു.

