കൊല്ലം സിൽക്ക് ബസാറിൽ യുവതി കിണറ്റിൽ വീണു മരിച്ചു
യുവതി കിണറ്റിൽ വീണു മരിച്ചു.. കൊയിലാണ്ടി കൊല്ലം സിൽക്ക് ബസാറിന് സമീപം നാല് പുരക്കൽ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനെൽവേലി സ്വദേശി മാരിസാമിയുടെ മകൾ മുത്തുലക്ഷ്മി (20) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജു ടിപി കിണറിൽ ഇറങ്ങി റസ്ക്യൂ നെറ്റിന്റെയും സേനാംഗങ്ങളുടെയും സഹായത്തോടുകൂടി മൃതദേഹം കരക്കെത്തിച്ചു.

കുട്ടിയെ വൈകുന്നേരം മുതൽ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിൽ വീട്ടുമുറ്റത്തെ കിണറിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ ശരത് പികെ യുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി, ഷിജു ടിപി പ്രസാദ്. ജിനീഷ് കുമാർ നിധി പ്രസാദ് ഇഎം, ശ്രീരാഗ് എംവി, രജീഷ്, ഷാജു കെ, ഹോം ഗാർഡ് സോമകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
