KOYILANDY DIARY.COM

The Perfect News Portal

നിയാർക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്യാമ്പയിൻ “നമ്മളാണ് ഉൾക്കൊള്ളേണ്ടത്” ന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഭിന്നശേഷിക്കാരെ സമൂഹം ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത മുൻനിർത്തിക്കൊണ്ട് നിയാർക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്യാമ്പയിൻ “നമ്മളാണ് ഉൾക്കൊള്ളേണ്ടത്” ന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ആക്ടറും, മോഡലും, ബിഗ് ബോസ് ഫെയിമും ആയ നാദിറ മെഹറിൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് യൂനുസ് മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ സൗമ്യ വിശ്വനാഥ്  ക്യാമ്പയിൻ സന്ദേശം നൽകി. അബ്ദുൽ ഹാലിക്ക് അബൂബക്കർ (ഗ്ലോബൽ വൈസ് ചെയർമാൻ), എം വി ഇസ്മായിൽ, അർഷക്, പിടിഎ പ്രസിഡണ്ട് ഡോ. അഞ്ജന, അഞ്ജലി കൃഷ്ണ, ഷഹാന റിനു, പ്രകന്യ, ഐശ്വര്യ, വിഷ്ണുപ്രിയ, ധനശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇതോടനുബന്ധിച്ച് കുട്ടികളുടെയും, രക്ഷകർത്താക്കളുടെയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ട്രഷറർ ടി പി ബഷീർ സ്വാഗതം പറഞ്ഞു.
Share news