കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു.കൊയിലാണ്ടി റെയിൽവെ ഓവർ ബ്രിഡ്ജിന് തെക്ക് ഭാഗത്തായി രാത്രി 9.30 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. സുമാർ 45 വയസ്സ് തോനിക്കുന്ന ഒരു പുരുഷനാണ് അപകടത്തിൽപ്പെട്ടതെന്നാണ് അറിയുന്നത്. കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.
