KOYILANDY DIARY.COM

The Perfect News Portal

ആയിരത്തിലേറെ തൊഴിലവസരങ്ങള്‍.. കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ മെഗാ തൊഴില്‍മേള

കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ മെഗാ തൊഴില്‍മേള; കാത്തിരിക്കുന്നത് ആയിരത്തിലേറെ തൊഴിലവസരങ്ങള്‍. ഫോക്കസ് 2023 മെഗാ ജോബ് ഫെയര്‍ ഡിസംബര്‍ 16 ശനിയാഴ്ച കൊയിലാണ്ടി ആര്‍.എസ്.എം എസ്.എന്‍.ഡി.പി യോഗം കോളേജില്‍ നടക്കും. രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന ജോബ് ഫെയര്‍ വൈകുന്നേരം അഞ്ച് മണിയ്ക്ക് അവസാനിക്കും.

ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കമ്പനികൾ പങ്കെടുക്കുന്ന ഒരു തൊഴിൽമേള കോളേജിൽ നടക്കുന്നത്. എസ് എസ് എൽ സി യോഗ്യതയുള്ളവർക്കും  ബിരുദ ബിരുദാനന്തരയോഗ്യതയുള്ളവർക്കും പങ്കെടുക്കാൻ കഴിയുന്ന വിവിധ തൊഴിലവസരങ്ങൾ മേളയിൽ ലഭ്യമാണ്. ആയിരത്തിലേറെ തൊഴിലവസരങ്ങളും 25ലേറെ കമ്പനികളുമാണ് തൊഴില്‍മേളയില്‍ ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത് . ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ 100 രൂപ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം.

ഉദ്യോഗാർത്‌ഥികളുടെ താല്പര്യമനുസരിച്ചു എത്ര ഇന്റർവ്യൂകളിലും പങ്കെടുക്കാം. കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ഉദ്യോഗാർതത്ഥികൾക്ക് അവസരം. രജിസ്‌ട്രേഷനായി ബ്രോഷറിൽ കാണുന്ന ക്യൂ ആര്‍ കോഡ് സ്‌കാൻ ചെയ്തും കോളേജില്‍ അന്നേ ദിവസം നേരിട്ട് എത്തിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

Advertisements
Share news