KOYILANDY DIARY.COM

The Perfect News Portal

കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് കോർപ്പറേഷൻ എച്ച്.ഐ.യെ വിജിലൻസ് കൈയ്യോടെ പിടികൂടി

കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.എം. ഷാജിയെ 1500 രൂപ കൈക്കൂലി വാങ്ങിക്കുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പെരുമ്പൊയിൽ (കമലം ഹൌസ്), സ്വദേശിയാണ്). മലപ്പുറം സ്വദേശിയായ ആഫിൽ അഹമ്മദ് (കൈതകത്ത് വീട്, മുന്നിയൂർ, മലപ്പുറം ജില്ല) എന്ന ആൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിന് D & 0 ലൈസൻസ് അനുവദിച്ചു കിട്ടുന്നതിനായി ഹെൽത്ത് ഇൻസ്പെക്ടർ 5000/- രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.  ഇതിനായി എച്ച്ഐ പരാതിക്കാരനെ പല തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. 
പരാതിക്കാരൻ പ്രയാസങ്ങൾ അറിയിച്ച് 2500 രൂപ തരാമെന്ന് തസമ്മതിക്കുകയും അതിൽ 1000 രൂപ ആദ്യം കൈപ്പറ്റുകയും ബാക്കി തുക ഇന്ന് കാലത്ത് 12.12.2023 തിയ്യതി 11.00 മണിയോടെ കാരപ്പറമ്പിലുള്ള ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫീസിൽ എത്തി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പരാതിക്കാരൻ വിവരം കോഴിക്കോട് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട് യൂണിറ്റ് DYSP സുനിൽ കുമാറിനെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കെണിയൊരുക്കി കോഴിക്കോട് കാരപ്പറമ്പിലുള്ള ഹെൽത്ത് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ വെച്ച് വിജിലൻസ് സംഘം പണം കൈപ്പറ്റുന്നതിനിടെ ഷാജിയെ കൈയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തുകയുമായിരുന്നു.
തുടർന്ന് പ്രതിയുടെ വീട് സെർച്ച് ചെയ്ത വിജിലൻസ് സംഘം അവിടെ നിന്നും 8 ലക്ഷത്തോളം രൂപയും മറ്റ് രേഖകളും കണ്ടെടുക്കുകയുണ്ടായി. അറസ്റ്റ് ചെയ്ത പ്രതിയെ  കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇ. സുനിൽ കുമാറിനെ കൂടാതെ ഇൻസ്പെക്ടർമാരായ മൃദുൽ കുമാർ എം.ആർ, രാജേഷ്. പി, സബ്ബ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, രാധാകൃഷ്ണൻ, സുജിത്ത് പെരുവടത്ത്, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർമാരായ അനിൽ കുമാർ, രഞ്ജിത്ത്, സിപിഒ മാരായ ധനേഷ്, ഡ്രൈവർ സി.പിഒ മാരായ ഷൈജിത്ത്, രാഹുൽ ഗസ്റ്റഡ് ഉദ്യോഗസ്ഥൻമാരായ ദിലീപ് കുമാർ, സിന്ധു എന്നിവരും ഉണ്ടായിരുന്നു.
Share news