KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ ചേർന്ന കർഷകസഭ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: 2024-25 വാർഷികപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ ചേർന്ന കർഷകസഭ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ എ ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു.
വർക്കിംഗ് ഗ്രൂപ് നിർദ്ദേശങ്ങളും വികസനസമിതി നിർദ്ദേശങ്ങളും ചർച്ച ചെയ്തു. കൃഷി അനുബന്ധ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സഭയിൽ ചർച്ച ചെയ്തു. കൃഷി  ഓഫീസർ പദ്ധതി വിശദീകരണം നൽകി. കൃഷി വർക്കിംഗ് ഗ്രൂപ് ചെയർമാൻ എൻ കെ രാജീവൻ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ രജീഷ് കുമാർ നന്ദിയും പറഞ്ഞു.
Share news