കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ പൂക്കാട് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അനുശോചിച്ചു
പൂക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ പൂക്കാട് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അനുശോചിച്ചു. പൂക്കാട് വ്യാപാര ഭവനിൽ നടന്ന അനുശോചന യോഗത്തില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

കുഞ്ഞിരാമൻ മാസ്റ്റർ, ഷബീർ എളവനക്കണ്ടി, അഡ്വ. എസ്. സുനിൽ മോഹൻ, മോഹനൻ വീർവീട്ടിൽ, ആവണേരി ശങ്കരൻ, ജിതേഷ് കാപ്പാട്, ഉണ്ണികൃഷ്ണൻ തിരൂളി, ഹരിഹരൻ, റെജിനോൾ തുടങ്ങിയവർ സംസാരിച്ചു. സിപിഐ പൂക്കാട് ബ്രാഞ്ച് സെക്രട്ടറി അജീഷ് പൂക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു. അഷ്റഫ് പൂക്കാട് സ്വാഗതം പറഞ്ഞു.

