സിവിൽ സപ്ലൈ ഡിപ്പോ ചുമട്ടു തൊഴിലാളികളുടെ കൺവെൻഷൻ
കൊയിലാണ്ടിയിൽ, സിവിൽ സപ്ലൈ ഡിപ്പോ ചുമട്ടു തൊഴിലാളികളുടെ കൺവെൻഷൻ ചേർന്നു. ഡിപ്പോയിൽ, ഭക്ഷ്യ ധാന്യങ്ങൾ വരാത്തത് കാരണം 5 മാസത്തോളമായി, തൊഴിലാളികളും, കുടുബങ്ങളും പട്ടിണിയിലാണെന്നും, 35 ഓളം മാവേലി സ്റ്റോറുകളിൽ സബ്‌സിഡി ഇനം ഭക്ഷ്യ ധാന്യങ്ങൾ വരുന്നില്ലന്നും തൊഴിലാളികൾ പരാതിപ്പെട്ടു.

ഭക്ഷ്യ ധാന്യങ്ങൾ ഡിപ്പോകളിൽ എത്തിക്കാൻ നടപടി സ്വീകരി ക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. വി ടി സുരേന്ദ്രൻ,
കെ കെ ഭാസ്കരൻ, സജീവൻ ടി ടി, ഗോപാലൻ കാര്യാട്ട് എന്നിവർ പ്രസംഗിച്ചു.
