KOYILANDY DIARY.COM

The Perfect News Portal

ജീവിതശൈലി രോഗനിർണയ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു

ശൈലി മാറ്റൂ ജീവിതം ആസ്വദിക്കൂ.. തിക്കോടി ഗ്രാമ പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രവും പള്ളിക്കര നാലാം വാർഡ് ആരോഗ്യ സമിതിയുടെയും നേതൃത്വത്തിൽ “ജീവതാളം” രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി  ജീവിതശൈലി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണവും സംഘടിപ്പിച്ചു. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തിയ ക്യാമ്പിൽ ഗർഭാശയ ഗളം സ്തനാർബുദം വായിലൂണ്ടാവുന്ന കാൻസർ എന്നിവയെ കുറിച്ച് സ്ക്രിനിങ്ങും നടന്നു. വാർഡ് മെമ്പർ ദിബിഷ ഉദ്ഘാടനം ചെയ്തു.
ജെഎച്ച്ഐ പ്രകാശൻ, അജ്ഞന വിജയൻ, കെ (JPHN), അനഘ (MLSP), ജനാർദ്ദനൻ പി, പുതുക്കുടി ഹമീദ്, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. എം.എം.സി യിലെ ഡോക്ടർമാരായ ഐശ്വര്യ ഡി കുമാർ, സാരംഗ് എന്നിവരുടെ സേവനവും ക്യാമ്പിനെ ശ്രദ്ധേയമാക്കി. പരിപാടിയിൽ ആശാവർക്കർ അനിത പറമ്പത്തൊടി സ്വാഗതം പറഞ്ഞു.
Share news