കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ വായനോത്സവം സംഘടിപ്പിച്ചു
കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ വായനോത്സവം സംഘടിപ്പിച്ചു. യുപി വിദ്യാർത്ഥികൾക്കും വനിത സീനിയർ, ജൂനിയർ വിഭാഗങ്ങൾക്കും വേണ്ടി നടത്തിയ വായന മത്സരം കൊയിലാണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ മുൻസിപ്പൽ ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

ലൈബ്രറികളിലും പഞ്ചായത്ത് മേഖല തലങ്ങളിലും വിജയിച്ചവരാണ് താലൂക്ക് മത്സരത്തിൽ പങ്കെടുത്തത്. ഉദ്ഘാടന പരിപാടിയിൽ പ്രസിഡണ്ട് കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര, കെ പി. രാധാകൃഷ്ണൻ എൻ. ആലി എന്നിവർ സംസാരിച്ചു.

