KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് NIT പരിസരത്തു വെള്ളലശ്ശേരിയിൽ വൻ MDMA വേട്ട

കോഴിക്കോട് NIT പരിസരത്ത് വെള്ളലശ്ശേരിയിൽ വൻ MDMA വേട്ട. ഒരാൾ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന കാൽ കിലോയിലധികം വരുന്ന MDMA യുമായാണ് കോഴിക്കോട് കുന്നമംഗലം പിലാശ്ശേരി സ്വദേശി മലയിൽ വീട്ടിൽ മൊയ്തുവിൻ്റെ മകൻ ശറഫുദ്ധീനെ (34) അറസ്റ്റ് ചെയ്തത്. കോഴിക്കോട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും കോഴിക്കോട്/മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 260.537 ഗ്രാം MDMA പിടികൂടിയത്. എക്സൈസ് ഇൻസ്‌പെക്ടർ റിമേഷ് കെ. എൻ അറസ്റ്റ് രേഖപ്പെടുത്തി. ബാംഗ്ലൂരിൽ നിന്ന് കടത്തികൊണ്ടുവരികയായിരുന്നു  ഹ്യുണ്ടായ് ക്രെറ്റ കാറിൽ താമസ സ്ഥലത്തേക്ക് വരുമ്പോഴാണ് പ്രതിയെ പിടികൂടിയത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ MDMA യുടെ മൊത്ത കച്ചവടം ചെയ്യുന്നവരിൽ പ്രധാനിയാണ് പ്രതി. പുതുവർഷ ആഘോഷങ്ങൾക്കായി മയക്ക് മരുന്ന് കോഴിക്കോട് നഗരത്തിലെത്തുന്നത് തടയുന്നതിന്റെ ഭാഗമായി സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി നഗരത്തിൽ വിവിധ ഭാഗങ്ങളിൽ എക്‌സൈസിന്റെ പ്രത്യേക സ്‌ക്വാഡുകൾ പരിശോധനകൾ നടത്തുന്നുണ്ട്. കോഴിക്കോട് NIT ക്യാമ്പസ്‌ പരിസരത്ത് കാറിൽ കറങ്ങി നടന്നാണ് ഇയാളുടെ മയക്കു മരുന്ന് വ്യാപാരം.
ഉത്തരമേഖല എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ്‌ ഷഫീഖ് പി. കെ (ഇ ഐ & ഐബി കോഴിക്കോട് (i/c), ഷിജുമോൻ ടി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺകുമാർ കെ എസ്, അജിത്ത്, അർജുൻ, വൈശാഖ്, അഖിൽദാസ് ഇ, എന്നിവരും കോഴിക്കോട് ആന്റി നർകോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ അനിൽകുമാർ പി. കെ, ശിവദാസൻ വി. പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻ, റഹൂഫ് ഡ്രൈവർ പ്രബീഷ് എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ പിടികൂടിയത്.
Share news