കാപ്പാട് കടൽ തീരം ശുചീകരിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കാപ്പാട് കടൽത്തീരം മാലിന്യ മുക്തമാക്കി. ജില്ലാ ഭരണ കൂടവും തദ്ദേശ സ്വയംഭരണ വകുപ്പും ആസൂത്രണം ചെയ്ത തീര ശുചീകരണ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ് ഐ എ എസ്. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

സന്നദ്ധ വളണ്ടിയർമാർ, തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ,. കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി തൊഴലാളികൾ തുടങ്ങിയവർ പങ്കാളികളായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ, വൈസ് പ്രസിഡണ്ട് ഷീല എം, സ്ഥിരം സമിതി അധ്യക്ഷ സന്ധ്യ ഷിബു, അതുല്യ ബൈജു, വിജയൻ കണ്ണഞ്ചേരി, മമ്മദ് കോയ എം കെ, അസിസ്റ്റന്റ് സെക്രട്ടറി സി വി മോഹനൻ, ഹെൽത്ത് ഇൻസ്‌പെക്ടർ വന്ദന എന്നിവർ നേതൃത്വം നൽകി.
