കൊയിലാണ്ടി ബപ്പൻകാട് അണ്ടർപാസിനു സമീപം തേങ്ങാകൂടക്ക് തീപിടിച്ചു
കൊയിലാണ്ടി ബപ്പൻകാട് അണ്ടർപാസിനു സമീപം തേങ്ങാകൂടക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടുകൂടിയാണ് അണ്ടർപാസിനു കിഴക്ക് വശമുള്ള ശാദ് ഹൗസിൽ ബാവയുടെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടക്ക് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിനരക്ഷാസേന എത്തി അരമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. കൃത്യസമയത്ത് തീയണച്ചതുകൊണ്ട് ദുരന്തം ഒഴിവാകുകയായിരുന്നു. തൊട്ടടുത്തുതന്നെ രണ്ടു വീടും, 5 മീറ്റർ അകലെ മാറി റെയിൽ പാളവും, നിരവധി കടകളും ഉണ്ടായിരുന്നു.

തീപിടുത്തിൽ ഏകദേശം ഇരുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ASTO. പ്രമോദ് പി കെ യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് വി കെ, ജിനീഷ് കുമാർ, നിധി പ്രസാദ് ഇഎം, അനൂപ് എൻപി, ബബീഷ് പി എം, സനൽരാജ് കെ എം, രജീഷ് വി പി, റഷീദ് കെ പി, ഹോം ഗാർഡ് സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

