കൊയിലാണ്ടി സ്വദേശിയെ കാണാതായതായി പരാതി
കൊയിലാണ്ടി: സൂത്രംകാട്ടിൽ എസ്. കെ രവീന്ദ്രനെ (58) കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടു. ഡിസംബർ 5ന് ഉച്ചക്ക് ശേഷമാണ് രവീന്ദ്രനെ വീട്ടിൽ നിന്നും കാണാതായതെന്ന് കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇദ്ദേഹത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 0496 2620236 എന്ന നമ്പറിലോ, തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ, 9947878474 എന്ന നമ്പറിലേക്കോ അറിയിക്കേണ്ടതാണ്.
