KOYILANDY DIARY.COM

The Perfect News Portal

മേളപ്പെരുമ നിലനിർത്തി ജി.വി.എച്ച്.എസ് കൊയിലാണ്ടി സംസ്ഥാന തലത്തിലേക്ക്

കൊയിലാണ്ടി: ചെണ്ടമേളത്തിൻ്റെ മേള പെരുമ നിലനിർത്തി കൊയിലാണ്ടി ജി.വി.എച്ച്.എസ് വിദ്യാർത്ഥികൾ സംസ്ഥാന തലത്തിലേക്ക് മൽസരിക്കാൻ അർഹത നേടി. കൊയിലാണ്ടി ജി.വി.എച്ച്.എസ്. വർഷങ്ങളായി കുത്തകയാക്കി വെച്ച ഹൈസ്കൂൾ വിഭാഗം ചെണ്ടമേള മൽസരത്തിൽ എ ഗ്രേഡും, ഒന്നാം സ്ഥാനത്തോടെയും നില നിർത്തി. കളിപ്പുരയിൽ രവീന്ദ്രൻ്റെ കീഴിലുള്ള കൊരയങ്ങാട് വാദ്യസംഘത്തിലെ വിദ്യാർത്ഥികൾ തന്നെയാണ് ഇത്തവണയും വിജയം കൊയ്തത്.
സബ് ജില്ലയിൽ നിന്നും അപ്പീലിലൂടെയാണ് ഇത്തവണ ജി.വി.എച്ച്.എസ്.ടീം ജില്ലയിലെത്തിയത്. ആദിത്യൻ്റെ നേതൃത്വത്തിൽ, അക്ഷയ്, അലൻ, ജനിൽ, സൂര്യജിത്ത്, ആര്യൻ എന്നിവരടങ്ങിയ സംഘമാണ് വിജയകിരീടം ചൂടിയത്. തായമ്പക വിദഗ്ദനായ വിഷ്ണു ജി.എസ്ൻ്റെ ശിക്ഷണത്തിലാണ് ചെണ്ടമേളം അഭ്യസിച്ചത്. വർഷങ്ങളായി യാതൊരു പ്രതിഫലവുമില്ലാതെ ജി.വി.എച്ച്.എസ്.എസ് ന് വേണ്ടി കൊരയങ്ങാട് വാദ്യസംഘത്തിലെ വിദ്യാർത്ഥികൾ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം നേടികൊടുക്കുന്നത്.
Share news