KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌ വിമാനത്താവളവും കേന്ദ്രം സ്വകാര്യവൽക്കരിക്കുന്നു

ന്യൂഡൽഹി: കോഴിക്കോട്‌ ഉൾപ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സ്വകാര്യവൽക്കരിക്കുമെന്ന്‌ കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ്‌ ലോക്‌സഭയെ അറിയിച്ചു. ദക്ഷിണേന്ത്യയിൽനിന്ന്‌ ട്രിച്ചി, കോയമ്പത്തൂർ, മധുര, ചെന്നൈ, വിജയവാഡ, തിരുപ്പതി, ഹുബ്ലി, രാജമുന്‌ധ്രി എന്നിവയും പട്ടികയിലുണ്ട്‌. ഭുവനേശ്വർ, വാരാണസി, അമൃത്‌സർ, ഇൻഡോർ, റായ്‌പുർ, നാഗ്‌പുർ, പട്‌ന, സൂറത്ത്‌, റാഞ്ചി, ജോധ്പുർ, വഡോദര, ഭോപാൽ, ഇംഫാൽ, അഗർത്തല, ഉദയ്‌പുർ, ഡെറാഡൂൺ എന്നിവയാണ്‌ മറ്റുള്ളവ.

ശബരിമല വിമാനത്താവളം:
രണ്ടാംഘട്ട അപേക്ഷ സമർപ്പിക്കാം: ശബരിമല വിമാനത്താവളത്തിന്‌ തത്വത്തിൽ അംഗീകാരം ലഭിക്കുന്നതിനുള്ള രണ്ടാംഘട്ട അപേക്ഷ സമർപ്പിക്കാൻ സംസ്ഥാന വ്യവസായ വികസന കോർപറേഷനോട്‌ (കെഎസ്‌ഐഡിസി) ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ മന്ത്രി വി കെ സിങ്‌ ലോക്‌സഭയെ അറിയിച്ചു. ഗ്രീൻഫീൽഡ്‌ വിമാനത്താവളം സ്ഥാപിക്കാനുള്ള സ്റ്റിയറിങ്‌ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്‌ നിർദേശം.

കെഎസ്‌ഐഡിസി 2022 ജൂണിൽ സമർപ്പിച്ച അന്തിമ സാങ്കേതിക സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ട്‌ എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയും ഡയറക്ടർ ജനറൽ ഓഫ്‌ സിവിൽ ഏവിയേഷനും ചേർന്ന്‌ പഠിച്ചശേഷമാണ്‌ തീരുമാനം.

Advertisements
Share news