KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ കൃഷ്ണാ തിയേറ്റർ ഇനി ഓർമ്മ. കൊയിലാണ്ടിയെ അടയാളപ്പെടുത്തിയിരുന്ന തിയേറ്റർ പൊളിച്ചുമാറ്റിതുടങ്ങി

കൊയിലാണ്ടിയിലെ കൃഷ്ണാ തിയേറ്റർ ഇനി ഓർമ്മ. കൊയിലാണ്ടിയെ അടയാളപ്പെടുത്തിയിരുന്ന തിയേറ്റർ പൊളിച്ചുമാറ്റിതുടങ്ങി. അന്തരിച്ച നടൻ സോമനും, ഷീലയും ചേർന്നാണ് തിയ്യറ്റർ 1981ൽ തിയേറ്റർ ഉദ്ഘാടനം ചെയ്തത്. ജയൻ്റെ മാസ്റ്റർ പീസ് സിനിമയായിരുന്ന അങ്ങാടിയായിരുന്നു, ആദ്യ പ്രദർശനം 43 വർഷത്തനുശേഷമാണ് ഉടമകൾ തിയേറ്റർ പൊളിച്ചു മാറ്റുന്നത്. കൊയിലാണ്ടിയിലെ ആദ്യത്തെ തിയേറ്ററാണ് കൃഷ്ണ. അതിനു മുമ്പ് വിക്ടറിയും, ചിത്രയും ആരംഭിച്ചിരുന്നെങ്കിലും അവ ടാക്കീസുകളായിരുന്നു. ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ, 70 എം.എം. ചിത്രമായ പടയോട്ടം, തുടങ്ങിയവയും നിരവധി ദിവസം പ്രദർശനം ഇവിടെ നടത്തിയിട്ടുണ്ട്.

അന്നത്തെ കാലത്ത് ആധുനിക സൌകര്യങ്ങളോടുകൂടിയായിരുന്നു കൃഷ്ണ തിയേറ്റർ ആരംഭിച്ചത്. പതിറ്റാണ്ടുകാളായി വൻ ലാഭത്തിലോടിയുന്ന സ്ഥാപനം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കടന്നുവരവിനെ തുടർന്ന് കൃഷ്ണയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയായിരുന്നു. ടിക്കറ്റ് കൌണ്ടറുകളിൽ ഉൾപ്പെടെ നിരവധി തൊഴിലാളികൾ ജോലിചെയ്തിരുന്ന സ്ഥാപനം നാല് വർഷംമുമ്പാണ് അടച്ചുപൂട്ടിയത്. ഇപ്പോൾ കൊയിലാണ്ടിയെ അടയാളപ്പെടുത്തിയിരുന്ന ഈ സ്ഥാപനം ഓർമ്മയാകുമ്പോൾ കൊയിലാണ്ടിക്കാരുടെ ഒളിമങ്ങാത്ത ഓർമ്മകൾ എക്കാലത്തും ജ്വലിച്ചു നിൽക്കുകതന്നെചെയ്യും.

പത്ത് ഇരുപതോളം തൊഴിലാളികളും അതോടനുബന്ധിച്ചുള്ള ഒട്ടനവധി അനുബന്ധ സ്ഥാപനങ്ങളിലെ തൊഴിലാളികളും കഴിഞ്ഞ 4 വർഷത്തിനുള്ളിൽ വഴിമാറി പോകുകയുണ്ടായി. ഉന്തുവണ്ടികളും, കടല കച്ചവടവും മിഠായിയും, കോൽ ഐസും, ഐസ്ക്രീം കച്ചവടവും ഒക്കെയായി നിരവധി കുടുംബങ്ങളുടെയും ജീവിതോപാധിയായിരുന്നു തിയേറ്ററും പരിസരവും. മാരാമുറ്റം റോഡും പരിസരത്തെ വികസനവും ഈ തിയേറ്ററിൻ്റെ സൃഷ്ടിയായിരുന്നു.

Advertisements

ബോയസ് സ്കൂളിലെയും സമീത്തുള്ള ആർട്സ് കോളജ് ഉൾപ്പെടെ മറ്റു സ്വകാര്യ ട്യൂഷൻ സെൻ്ററുകളിലെയും വിദ്യാർത്ഥികളും ക്ലാസുകൾ കട്ട് ചെയ്ത് സ്കൂളിൻ്റെ മതിൽ ചാടിക്കടന്ന് കൃഷ്ണാ തിയേറ്ററിലേക്ക് ഒളിച്ചുകടക്കുന്ന ആ കാലം ഓരോ കൊയിലാണ്ടിക്കാരൻ്റെയും മനസിൽ എന്നും തങ്ങിനിൽക്കുന്ന ഒരു അനുഭവങ്ങളായിരുന്നു. ആ കാലഘട്ടം ആരും മറക്കാൻ ഇടയില്ല. ഏത് സിനിമയുടെ പ്രദർശനമായാലും കൌമാരക്കാരും പ്രണയ ജോഡികളും എത്തിച്ചേരുന്ന ഇടമായിരുന്നു ഇവിടെ.

ഇന്ന് കാലത്ത് മുതലാണ് തൊഴിലാളികളെത്തി തിയേറ്റർ പൊളിച്ചു നീക്കാൻ ആരംഭിച്ചത്. കാലഘട്ടത്തിനനുസരിച്ചുള്ള മൾട്ട് പർപ്പസ് തിയേറ്റർ കം ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെ ഇവിടെ ഉയരുമെന്നാണ് അറിയുന്നത്. വടകസ സ്വാദേശിയായി കേളോത്ത് ചെറുവലത്ത് സികെ. രാഘവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു തിയേറ്റർ അദ്ദേഹത്തിൻ്റെ കാലശേഷം മരുമക്കളായിരുന്നു സ്ഥാപനം നടത്തിക്കൊണ്ടുപോയത്.

Share news