KOYILANDY DIARY.COM

The Perfect News Portal

പറേച്ചാൽ പൂരം ഉത്സവാഘോഷ നോട്ടീസ് പ്രകാശനം നടൻ വിജിലേഷ് കാരയാട് നിർവഹിച്ചു

കൊയിലാണ്ടി: പറേച്ചാൽ പൂരം ഉത്സവാഘോഷ നോട്ടീസ് പ്രകാശനം പ്രശസ്ത സിനിമാ നടൻ വിജിലേഷ് കാരയാട് നിർവഹിച്ചു. ശ്രീ പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം പറേച്ചാൽ പൂരം 2024 എന്ന പേരിൽ 2024 ജനുവരി 27 മുതൽ ഫെബ്രുവരി 6 വരെ 11 ദിവസം ആഘോഷിക്കുന്നു. നോട്ടീസ് പ്രകാശനം ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി സി പി ഭാസ്കരൻ, ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ രന്തിഷ് പറേച്ചാൽ, പ്രവീൺ കെ എം, ഗണേഷ് ഒ പി, നിധീഷ് കെ പി, അനീഷ് കെ എം, റിഞ്ചു കാവുംവട്ടം, എന്നിവർ പങ്കെടുത്തു.

 

Share news