കൊയിലാണ്ടി ഫയർ സ്റ്റേഷൻറെ നേതൃത്വത്തിൽ ഹോം ഗാർഡ് സിവിൽ ഡിഫൻസ് ഫ്ലാഗ് ഡേ ആചരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഫയർ സ്റ്റേഷൻറെ നേതൃത്വത്തിൽ ഹോം ഗാർഡ് സിവിൽ ഡിഫൻസ് ഫ്ലാഗ് ഡേ ആചരിച്ചു. ഇന്ന് രാവിലെ കൊയിലാണ്ടി സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗ്രേഡ് എ എസ് ടി ഒ മജീദ് എം, പി കെ ബാബു എന്നിവർ പതാക ഉയർത്തി. ശേഷം അംഗങ്ങൾ പ്രതിജ്ഞ ചൊല്ലി. സ്റ്റേഷനിലെ ഹോം ഗാർഡ്, സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

1940തുകളിൽ രൂപീകൃതമായ ഹോം ഗാർഡ്സ് സിവിൽ ഡിഫൻസ് സന്നദ്ധസേന ഇത്രയും വർഷങ്ങൾക്കിടയിൽ നിരവധി രക്ഷാപ്രവർത്തനങ്ങളിലും സന്നദ്ധ പ്രവർത്തനങ്ങളിലും പോലീസ്, ഫയര്‍ഫോഴ്സ് സേനാംഗങ്ങളുടെ ഭാഗമായി ചെയ്തുവരുന്നു.
