“ചൂട്ടു വെളിച്ചം” കവിതാ സമാഹാരത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു
പയ്യോളി: ഇബ്രാഹിം തിക്കോടിയുടെ “ചൂട്ട് വെളിച്ചം” (മോട്ടിവേഷൻ കവിതകൾ) കവിതാ സമാഹാരത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു. അയനിക്കാട് യുപി സ്കൂളിൽ വെച്ച് ഡോ. ശശികുമാർ പുറമേരി നിർവഹിച്ചു. പ്രധാന അധ്യാപകൻ എ.ടി മഹേഷ്, കൗൺസിലർ ഷൈമ, മുഹമ്മദ് റിയാസ്, ഇബ്രാഹിം തിക്കോടി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ജീവിതം നൽകാൻ മടിച്ചതൊക്കെ ജീവിച്ചു വാങ്ങി, ജീവിതത്തെ ശക്തമായി മുന്നോട്ടു കൊണ്ടു പോകേണ്ടത് എങ്ങനെ എന്നും, തൻറെ മുന്നിലെ തടസ്സങ്ങളെ മാറ്റി ജീവിതത്തെ സുന്ദരമാക്കാനുള്ള വഴികളിലേക്ക് വെളിച്ചം പകരേണ്ടത് എങ്ങനെയെന്നുമാണ് ഇതിലെ ഓരോ കവിതയും പറയുന്നതെന്ന് ഡോ. ശശികുമാർ പുറമേരി പറഞ്ഞു.
