KOYILANDY DIARY.COM

The Perfect News Portal

ലീഗൽ മെട്രോളജി നടത്തുന്ന മീറ്റർ പരിശോധന നാട്ടുകാർക്ക് വിനയാകുന്നു

കൊയിലാണ്ടി: ലീഗൽ മെട്രോളജി നടത്തുന്ന മീറ്റർ പരിശോധന നാട്ടുകാർക്ക് വിനയാകുന്നു. ഓട്ടോറിക്ഷകളിലെ മീറ്റർ പരിശോധനയാണ് യാത്രക്കാർക്കും, വാഹനങ്ങൾക്കും, ഓട്ടോ തൊഴിലാളികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നത്. കൊയിലാണ്ടി താലൂക്കിലെ ഓട്ടോറിക്ഷകളുടെ മീറ്റർ പരിശോധനയാണ് കൊയിലാണ്ടിയിൽ നടക്കുന്നത്. കൊയിലാണ്ടി മേല്പാലം, മുത്താമ്പി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് പരിശോധന നടക്കുന്നത്.

ഒരു ദിവസം തെറ്റിയാൽ 2000 രൂപ ഫൈൻ അടക്കണം, മുത്തമ്പി റോഡിലും, മേല്പാലത്തിലും രാവിലെ മുതൽ ഓട്ടോകൾ പരിശോധനയ്ക്കായി നിനരനിരയായി നിർത്തിയിടുന്നത് കാരണം മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. ഓട്ടോ തൊഴിലാളികൾ ഏറെ നേരം മീറ്റർ പരിശോധനക്കായും കാത്തിരിക്കേണ്ടി വരുന്നു. ഈ കാര്യം ലീഗൽ മെട്രോളജി വകുപ്പിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ചെങ്ങോട്ടുകാവ് മേല്പാലത്തിനടിയിലൊ, പന്തലായനി റോഡിലേക്കോ പരിശോധന മാറ്റിയാൽ ഓട്ടോ തൊഴിലാളികൾക്കും, യാത്രക്കാർക്കും, മറ്റു വാഹനങ്ങൾക്കുമുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ സാധിക്കും.

Share news