സ്പോട്സ് കൗൺസിൽ സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകൊടുക്കുക. ആർ.ജെ.ഡി.
കൊയിലാണ്ടി സ്പോട്സ് കൗൺസിൽ സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകൊടുക്കുക. ആർ.ജെ.ഡി. പാട്ട കാലാവധി കഴിയാറായ സാഹചര്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയം മുൻസിപ്പാലിക്ക് തിരിച്ച് കിട്ടാൻ നടപടി സ്വീകരിക്കണമെന്ന് ആർ. ജെ.ഡി. കൊയിലാണ്ടി മുൻസിപ്പൽ ഏരിയ കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു.

കൺവെൻഷൻ ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉൽഘാടനം ചെയ്തു. അഡ്വ: ടി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. പി ശിവാനന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി. രജീഷ് മാണിക്കോത്ത്, സി. കെ. ജയദേവൻ, വി. പി മുകുന്ദൻ യു.വി. സൗദാമിനി. ഗിരീഷ് കോരoങ്കണ്ടി. ടി.പി അനിൽ കുമാർ, ടി. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
