KOYILANDY DIARY.COM

The Perfect News Portal

തൃശൂർ- കുറ്റിപ്പുറം റോഡ് നാലുവരിയാക്കും; 96.47 കോടി രൂപയുടെ പദ്ധതിക്ക്‌ ധനവകുപ്പ്‌ അംഗീകാരം നൽകി

തിരുവനന്തപുരം: തൃശൂർ- കുറ്റിപ്പുറം റോഡ് നാലുവരി പാതയാക്കാൻ 96.47 കോടി രൂപയുടെ പദ്ധതിക്ക്‌ ധനവകുപ്പ്‌ അംഗീകാരം നൽകി. നാലുവരി പാത പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ യാത്രാ ക്ലേശത്തിന് പരിഹാരമാകും. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം ഏറ്റെടുക്കണമെന്ന് എംഎൽഎമാർ അടക്കം ആവശ്യപ്പെട്ടിരുന്നു. പ്രളയത്തിൽ തകർന്ന റോ‍ഡുകളുടെയും ചെറുപാലങ്ങളുടെയും അടക്കം പുനർനിർമാണം ലക്ഷ്യമിട്ടുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ്‌ റോഡ്‌ നവീകരണം. 

കെഎസ്‌ടിപിയ്‌ക്കാണ്‌ നിർവഹണ ചുമതല. ജങ്‌ഷനുകളുടെ വികസനം, ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, ചെറിയ പാലങ്ങൾ, നിരവധി കലുങ്കുകൾ, ഓട നിർമാണം, സ്ഥിരം തകർച്ച ഉണ്ടാകുന്ന മേഖലകളിൽ കോൺക്രീറ്റ് റോഡ്, റോഡിന് ഇരുവശവും ഇന്റർലോക്ക് നടപ്പാത, റോഡ് സുരക്ഷാ ഉപകരണങ്ങൾ, മാർക്കിങ്ങുകൾ, സുരക്ഷാ ബോർഡുകൾ, ദിശാസൂചനകൾ എന്നിവ സ്ഥാപിക്കൽ ഉൾപ്പെടെയാണ്‌ നവീകരണ പദ്ധതി.

Share news