KOYILANDY DIARY.COM

The Perfect News Portal

എസ്.വി. സാഹിത്യപുരസ്‌കാരം എം ടിക്ക് സമ്മാനിച്ചു

കോഴിക്കോട്: എസ്.വി. സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമ്മാനിച്ചു. എം ടി യുടെ വസതിയായ ‘സിതാര’യില്‍ നടന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പുരസ്‌കാരം സമര്‍പ്പിച്ചു. ഒരു ലക്ഷത്തി പതിനൊന്നായിരത്തി ഒരുന്നൂറ്റി പതിനൊന്നു രൂപയും ശില്പവും ആദരപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

നല്ല കഥാകൃത്തായിരുന്ന എസ്.വി. വേണുഗോപന്‍ നായരുടെ പേരിലുള്ള പുരസ്‌കാരം സാഹിത്യത്തിന് ഏറെ സംഭാവന നല്‍കിയിട്ടുള്ള, മലയാളത്തിന്റെ അഭിമാനമായ എം.ടി.ക്ക് നല്‍കുന്നതില്‍ സന്തോഷമുണ്ടെന്ന് വി.പി. ജോയ് പറഞ്ഞു. എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ആദരപത്രം വായിച്ചു.

 

എസ്.വി. വേണുഗോപന്‍ നായര്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് പ്രൊഫ. വി. മധുസൂദനന്‍ നായര്‍, സെക്രട്ടറി സന്തോഷ് പി. തന്പി, പി.പി. ശ്രീധരനുണ്ണി, എം.എസ്. വിഷ്ണു, ഡോ. കെ. ശ്രീകുമാര്‍, എസ്. മാലതിദേവി, എസ്.വി. ഉണ്ണികൃഷ്ണന്‍നായര്‍, എസ്.വി. ഗോപകുമാര്‍, എസ്.വി. വേണുഗോപന്‍നായരുടെ മക്കളായ വി.വി. ഹരിഗോപന്‍, വി.വി. നിശാ ഗോപന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

Advertisements
Share news