ബൈക്ക് കത്തിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി> കുറുവങ്ങാട്ടെ കേഴിക്കളത്തിൽ അഖിലിന്റെ വീട്ട്മുറ്റത്ത് നിർത്തിയിട്ട സ്ക്കൂട്ടർ കത്തിച്ച പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കുറുവങ്ങാട് കാട്ടുവയലിൽ കൊടുന്താർകുനി വീട്ടിൽ ആലിയുടെ മകൻ അഫ്സൽ (27) ആണ് അറസ്റ്റ്ചെയ്തത്.
കുറുവങ്ങാട് കല്യാണ വീട്ടിൽവെച്ച് പരസ്യമായി കഞ്ചാവ് വലിച്ച പ്രതിയെ ചോദ്യം ചെയ്തതിനുളള പ്രതികാരമായാണ് സ്ക്കൂട്ടർ കത്തിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഒക്ടോബർ 30ന് രാത്രി ഒരുമണിയോടെയാണ് പ്രതി കൃത്യം നിർവ്വഹിച്ചത്. വീട്ടിൽ നിന്ന് മണ്ണെണ്ണയും, തീപെട്ടിക്കൊളളിയും എടുത്ത് അഖിലിന്റെ വീട്ടിൽ എത്തി മൂർച്ചയുളള കല്ലെടുത്ത് ബൈക്കിന്റെ സീറ്റ് കുത്തിക്കീറിയതിന് ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ കുറുവങ്ങാട് വെച്ച് അറസ്റ്റ്ചെയ്യുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുത്തു. കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്ണൻ, എസ്.ഐ സുമിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ പോലീസ് ഓഫീസർമാരായ ഗിരീഷ് കെ.പി, ഉണ്ണികൃഷ്ണൻ, പ്രതീപ് .പി എന്നിവരടങ്ങിയ സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്.

