KOYILANDY DIARY.COM

The Perfect News Portal

മോശം കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ജയ്പൂർ, ലഖ്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് അധികൃതർ. ദൃശ്യപരത കുറവായതിനാലാണ് നടപടി. ഡൽഹി ‘ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്’ (IGI) രാവിലെ 8.10 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ച തലസ്ഥാനത്തെ പല പ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാരണത്താൽ, പല ഭാഗങ്ങളിലും ദൂരക്കാഴ്ച താരതമ്യേന കുറവായിരുന്നു. കൂടാതെ നഗരത്തിന്റെ പല ഭാഗങ്ങളും മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്.

Share news