കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. ഷൈമ പി വിയുടെ ഉള്ളുരുക്കങ്ങൾ എന്ന കവിത സമാഹാരമാണ് അവതരിപ്പിച്ചത്. പ്രശസ്ത കവിയും എഴുത്തുകാരനുമായ രഘുനാഥ് കൊളത്തൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി നിർവാഹ സമിതി അംഗം ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

നിഖിലേഷ് നടുവത്തൂർ പുസ്തക അവതരണം നടത്തി. മുചുകുന്ന് ഭാസ്കരൻ കെ, നാരായണൻ പി വി, ദീപ്തി റിലേഷ്, അശോക് അക്ഷയ, കെ ടി ഗംഗാധരൻ, സാബു കീഴരിയൂർ, ബിന്ദു പ്രദീപ്, സുനന്ദ, ഷൈജി ഷാജു, സംഗീത കീഴരിയൂർ, ഷൈമ പി വി, രവീന്ദ്രൻ പി എന്നിവർ സംസാരിച്ചു.

