KOYILANDY DIARY.COM

The Perfect News Portal

സിഐടിയു സംസ്ഥാന പ്രസിഡണ്ടായി ടി പി രാമകൃഷ്ണനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: സിഐടിയു സംസ്ഥാന പ്രസിഡണ്ടായി ടി പി രാമകൃഷ്ണനെ തെരഞ്ഞെടുത്തു. സിഐടിയു പ്രസിഡണ്ടായിരുന്ന ആനത്തലവട്ടം ആനന്ദൻ അന്തരിച്ചതിനെ തുടർന്നാണ്  പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. നിലവിൽ സിഐടിയു സംസ്ഥാന വെെസ് പ്രസിഡണ്ടും അഖിലേന്ത്യാ കമ്മിറ്റിയംഗവുമാണ്.

വെെസ് പ്രസിഡണ്ട് ജി മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ ചേർന്ന സംസഥാന കമ്മിറ്റിയാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. 1968 ല്‍ സിപിഐ എം അംഗമായ ടി പി രാമകൃഷൻ നിലവിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. ഒന്നാം പിണറായി സർക്കാരിൽ എക്സെെസ്, തൊഴിൽ മന്ത്രിയായിരുന്നു. 1970 മുതല്‍ ട്രേഡ് യൂണിയന്‍ മേഖലയിലും കാര്‍ഷിക തൊഴിലാളി സംഘടനയിലും സജീവമായി പ്രവര്‍ത്തിച്ചു.

 

കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, കടിയങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ബാലുശ്ശേരി ഏരിയ സെക്രട്ടറി, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1981 മുതല്‍ ഒമ്പത് വര്‍ഷത്തോളം സിപിഎം പേരാമ്പ്ര ഏരിയ സെക്രട്ടറിയായിരുന്നു. പേരാമ്പ്രയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എസ്റ്റേറ്റില്‍ യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 

Advertisements
Share news