KOYILANDY DIARY.COM

The Perfect News Portal

ശ്രീ പിഷാരികാവ് തൃക്കാർത്തിക സംഗീത പുരസ്ക്കാരം കാവാലം ശ്രീകുമാറിന് നൽകി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് തൃക്കാർത്തിക സംഗീത പുരസ്ക്കാരം പ്രശസ്ത സംഗീത സംവിധായകനും ചലച്ചിത്ര പിന്നണി ഗായകനുമായ കാവാലം ശ്രീകുമാറിന് നൽകി. ഇരുപത്തി അയ്യായിരം രൂപയും ഫലകവുമാണ് നൽകിയത്. ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായർ (കൊട്ടിലകത്ത്) പുരസ്ക്കാരം കൈമാറി.
ട്രസ്റ്റി ബോർഡ് അംഗങ്ങളായ കീഴയിൽ ബാലൻ, പുനത്തിൽ നാരായണൻകുട്ടി നായർ, മുണ്ടയ്ക്കൽ ഉണ്ണികൃഷ്ണൻ നായർ, എരോത്ത് അപ്പുക്കുട്ടി നായർ, ഉണ്ണികൃഷ്ണൻ സി, ശ്രീ പുത്രൻ തൈക്കണ്ടി, രാധാകൃഷ്ണൻ പി പി, ബാലകൃഷ്ണൻ നായർ എം, എക്സിക്യൂട്ടീവ് ഓഫീസർ ജഗദിഷ് പ്രസാദ് എന്നിവർ പങ്കെടുത്തു. തുടർന്ന് കാവാലം ശ്രീകുമാറിന്റെ നേതൃത്വത്തിൽ സംഗീത കച്ചേരി നടന്നു.
Share news