KOYILANDY DIARY.COM

The Perfect News Portal

സർക്കാരിന്റെ ഖ്യാതി ഇല്ലാതാക്കാൻ ഗൂഢ സംഘം പ്രവർത്തിക്കുന്നു; മന്ത്രി കെ രാജൻ

കോഴിക്കോട്‌: കേരളത്തെ തകർക്കാനും സർക്കാരിന്റെ ഖ്യാതി ഇല്ലാതാക്കാനും ഗൂഢ സംഘം പ്രവർത്തിക്കുന്നതായി മന്ത്രി കെ രാജൻ പറഞ്ഞു. നവകേരള സദസ്സിന്റെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേരളത്തെ വികസനത്തിലേക്ക്‌ പറക്കാൻ വിടില്ല എന്ന നിലപാടാണ്‌ അവർക്ക്‌.

ഇഡിയെയും ഗവർണറെയും മാധ്യമങ്ങളെയും അതിനായി ഉപയോഗിക്കുന്നു. അതിന്‌ മറുപടിയാണ്‌ നവകേരള സദസ്സിലെ ജനസഞ്ചയം. ജനകീയ സർക്കാർ ജനങ്ങളോടാണ്‌ മറുപടി പറയുന്നത്‌. എല്ലാ ദുരന്തങ്ങളിലും അവരെ ചേർത്തുപിടിച്ച സർക്കാരാണിത്‌. ദുരന്തത്തിൽ കേരളം തകർന്നാലും ഇടതുപക്ഷം തകർന്നാൽ മതി എന്ന്‌ കരുതുന്ന പ്രതിപക്ഷമാണ്‌ ഇവിടെയുള്ളത്‌ –അദ്ദേഹം പറഞ്ഞു.

Share news