വ്യാജ ഐഡി കാർഡ് നിർമാണം കോൺഗ്രസിന് വലിയ സംഭവമല്ല: എം എം ഹസ്സൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചത് കോൺഗ്രസിനും യുഡിഎഫിനും വലിയ സംഭവമല്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. സർക്കാരിനെതിരേയും നവകേരള സദസ്സിനെതിരേയുമുള്ള പ്രവർത്തനങ്ങളാണ് തങ്ങൾക്ക് വലിയ സംഭവമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ മറുപടി നൽകി. ഇതുസംബന്ധിച്ച കൂടുതൽ ചോദ്യങ്ങളിൽനിന്ന് ഹസ്സൻ ഒഴിഞ്ഞുമാറി.
