KOYILANDY DIARY.COM

The Perfect News Portal

ഉത്തരകാശിയിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്

ഡെറാഡൂൺ: ഉത്തരകാശിയിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വന്നു. തുരങ്കത്തിലൂടെ കടത്തിവിട്ട എൻഡോസ്‌കോപി കാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്. തൊഴിലാളികളുമായി വാക്കി ടോക്കിയിലൂടെ സംസാരിച്ചെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.

തുരങ്കം ഇടിഞ്ഞതിനെത്തുടർന്നുള്ള അവശിഷ്ടങ്ങൾക്കിടയിലൂടെ, സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെയാണ് കാമറ കടത്തിവിട്ടത്. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവയും പൈപ്പിലൂടെ എത്തിച്ചു നൽകി. 41 തൊഴിലാളികളാണ് 10 ദിവസമായി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്.

Share news