മലോലത്ത് കുഞ്ഞിക്കണാരൻ അനുസ്മരണം നടത്തി
മൂടാടി മണ്ഡലത്തിലെ പ്രമുഖ കോൺഗ്രസ് നേതാവായ മലോലത്ത് കുഞ്ഞിക്കണാരൻ അനുസ്മരണം നടത്തി. ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. പപ്പൻ മൂടാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

രൂപേഷ് കൂടത്തിൽ, അഷറഫ് പി വി കെ, കൂരളി കുഞ്ഞമ്മദ്, കാളീയേരി മൊയ്തു, വീക്കുറ്റിയിൽ രവി മാസ്റ്റർ, കാലിച്ചേരി നാരായണൻ നായർ, സുബൈർ കെ വി കെ, ബാലകൃഷ്ണൻ നായർ സൗപർണ്ണിക, സദാനന്ദൻ ടി പി എന്നിവർ സംസാരിച്ചു.
