കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധമിരമ്പി
കൊയിലാണ്ടി: കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഞായറാഴ്ച വിവാഹ സൽക്കാരം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് ഇരച്ച് കയറിയാണ് ഡിവൈഎഫ്ഐ കൊല്ലം മേഖലാ സെക്രട്ടറി വൈശാഖ് ഉൾപ്പെടെ 3 പേരെ അക്രമിച്ച് പരിക്കേൽപ്പിച്ചത്.

മാരകായുധങ്ങളുമായാണ് ആർഎസ്എസ് നേതൃത്വത്തിൽ അക്രമം നടത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കൊല്ലം മേഖലാ കമ്മിറ്റിയുടെ നേത്വത്തിൽ ടൌണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുയോഗം സിപിഐഎം ലോക്കൽ സെക്രട്ടറി എൻ.കെ. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.

എൽ.സി അംഗം പിപി രാജീവൻ അദ്ധ്യക്ഷതവഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ്, പ്രസിഡണ്ട് സതീഷ് കുമാർ, ട്രഷറർ അനുഷ പി.വി, എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡണ്ട് ഷിജിത സ്വാഗതം പറഞ്ഞു. ശക്തമായ പോലീസ് കാവലിലാണ് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത.

