കെട്ടിട നിര്‍മാണ ചട്ടവും ഡാറ്റ അധിഷ്ടിത തീരുമാനമെടുക്കലും ലെൻസ്ഫെഡ് ഏകദിന സെമിനാര്‍ നടത്തി
കൊയിലാണ്ടി: കെട്ടിട നിര്‍മാണ ചട്ടവും ഡാറ്റ അധിഷ്ടിത തീരുമാനമെടുക്കലും എന്ന വിഷയത്തില്‍ ലെൻസ്ഫെഡ് ഏകദിന സെമിനാര്‍ നടത്തി. എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്റെ (ലെന്‍സ്ഫെഡ്) പതിമൂന്നാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് പിജെ ജൂഡ്സണ് അധ്യക്ഷത വഹിച്ചു. കെ സ്മാര്‍ട്ട് കോര്‍ ടീം മെമ്പര്‍ പികെ അബ്ദുള്‍ ബഷീര്‍ വിഷയം അവതരിപ്പിച്ചു. ലെന്‍സ്ഫെഡ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഹാരിസ് സിഎച്ച്, ജില്ലാ സെക്രട്ടറി അജിത്കുമാര്‍ എന്‍, ജില്ലാ ട്രഷറര്‍ വികെ പ്രസാദ്, കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് ശൈലേഷ് കെകെ, ഏരിയാ സെക്രട്ടറി അന്‍സാര്‍ വികെ എന്നിവര്‍ സംസാരിച്ചു.
