സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
എലത്തൂർ: കാരുണ്യ കൂട്ടായ്മ എലത്തൂരും, സിൻകോ മെഡിക്കൽ സെന്റർ കാപ്പാടും സുയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എലത്തൂർ ജി എം എൽ പി സ്ക്കൂളിൽ നടന്ന ക്യാമ്പ് കോഴിക്കോട് കോർപ്പറേഷൻ വാർഡ് കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ വി. സർഫുദ്ദീൻ അധ്യക്ഷത വഹിച്ചു.
എലത്തൂർ ജി എം എൽ പി സ്ക്കൂൾ പ്രധാനാധ്യാപകൻ പി. കെ പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. റാഷിദ് സി. പി, ഡോ. രോഷ്നി കുനിയിൽ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. 120 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. സൗജന്യ മരുന്നു വിതരണവും നടന്നു. കാരുണ്യ കൂട്ടായ്മ സെക്രട്ടറി കെ.വി നൗഷാദ്, ടി.വി ഫഹദ്, വി കോയ സലിം, കെ.വി. അഷറഫ്, സി.വി നസീർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ വി. മുജീബ് സ്വാഗതവും ട്രഷറർ കെ വി. വാസിദ് നന്ദിയും പറഞ്ഞു.

