KOYILANDY DIARY.COM

The Perfect News Portal

ജൈവ ജീവാണു വളം, ജൈവ കീടനാശിനികൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി

കൊയിലാണ്ടി: ജൈവ ജീവാണു വളം, ജൈവ കീടനാശിനികൾ തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്കാണ് ജൈവ ജീവാണു വളം, ജൈവ കീടനാശിനികൾ എന്നിവ തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകിയത്. കൊയിലാണ്ടി കൃഷിഭവനിലെ വിയ്യൂർ, കുറുവങ്ങാട് മൈക്രോ ക്ലസ്റ്ററുകളിലെ അംഗങ്ങൾക്കുള്ള പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം നഗരസഭാ ഉപാധ്യക്ഷൻ അഡ്വ കെ സത്യൻ നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ എ ഇന്ദിര  അധ്യക്ഷത വഹിച്ചg.
കൂത്താളി വിത്തുല്പാദന കേന്ദ്രം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ കെ വി നൗഷാദ് ജൈവ ഉല്പാദനോപാദികളുടടെ നിർമാണം എന്ന വിഷയത്തിൽ അംഗങ്ങൾക്ക് പരിശീലനം നൽകി. വിവിധ ഇനം വളക്കൂട്ടുകൾ വളർച്ചാ ത്വരകങ്ങൾ ജൈവകീടനാശിനികൾ എന്നിവയുടെ ക്ലാസും, മത്തി ശർക്കര മിശ്രിതം ജീവാമൃതം തുടങ്ങിയവ പ്രായോഗികമായി തയ്യാറാക്കുകയും ചെയ്തു.
കർഷകർക്ക് സ്വന്തമായി ഇവ തയ്യാറാക്കി കൃഷിയിടത്തിൽ ഉപയോഗിക്കാൻ സാധിക്കുക ഇതിലൂടെ ജൈവകൃഷി പ്രോത്സാഹനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ക്ലസ്റ്റർ അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു. വാർഡ് കൗൺസിലർ വി. രമേശൻ, അസ്സിസ്റ്റൻ്റ് കൃഷി ഓഫീസർ രജീഷ് കുമാർ ബി കെ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ പി വിദ്യ സ്വാഗതം പറഞ്ഞു .
Share news