KOYILANDY DIARY.COM

The Perfect News Portal

ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

കൊയിലാണ്ടി: നഗരസഭ കോമത്ത്കര നാണുവേട്ടൻ സ്മാരക പകൽ വീട് പ്രവർത്തന കമ്മിറ്റിയുടെയും, പുളിയഞ്ചേരി ആയൂർവേദ ആശുപത്രിയും സംയുക്തമായി ആയൂർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കൗൺസിലർ ടി കെ ഷീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവർത്തന കമ്മിറ്റി അംഗം കെ കെ ഭാസ്കരൻ അധ്യക്ഷനായി.
ഡോക്ടർ അഭിലാഷ്, ഡോക്ടർ അഫിനിദ, എന്നിവർ ആരോഗ്യ ക്ലാസെടുത്ത് സംസാരിച്ചു. കെ കെ ശ്രീധരൻ, ടി കെ അശോകൻ, പകൽവീട് കെയർ ഗീവർ രജില ക്യാമ്പിനു നേതൃത്വം നൽകി. 100ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ചടങ്ങിൽ ഗീത സ്വാഗതവും കുടുംബശ്രീ സിഡഎസ് അംഗം ഗീത നന്ദിയും പറഞ്ഞു.
Share news