KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവിൽ ശ്രീമദ് ഭാഗവത നവാഹയജ്ഞം ആരംഭിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ ശ്രീമദ് ഭാഗവത നവാഹയജ്ഞം ആരംഭിച്ചു. യജ്ഞാചാര്യൻ എ.കെ.ബി നായരുടെ സാന്നിധ്യത്തിൽ മേൽശാന്തി നാരായണൻ മൂസത് യജ്ഞശാലയിൽ ഭദ്രദീപം തെളിയിച്ചു. ആനന്ദവല്ലി അങ്ങേപ്പാട്ട്, ഒ.സി. കൃഷ്ണൻ നമ്പൂതിരി, ഒ.സി. ഗോവിന്ദൻ നമ്പൂതിരി എന്നിവർ യജ്ഞാചാര്യനൊപ്പം യജ്ഞത്തിൽ പങ്കെടുക്കുന്നു. തൃക്കാർത്തിക മഹോത്സവവും ശബരിമല ഇടത്താവളവും ഇതോടൊപ്പം ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായർ കൊട്ടിലകത്ത് ഉദ്ഘാടനം ചെയ്തു. 
മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി അംഗം കെ. ചിന്നൻ നായർ അധ്യക്ഷത വഹിച്ചു. എ.കെ.ബി. നായർ, എക്സിക്യൂട്ടീവ് ഓഫീസർ കെ. ജഗദീഷ് പ്രസാദ്, ട്രസ്റ്റി അംഗങ്ങളായ കീഴയിൽ ബാലൻ നായർ, ഇളയിടത്ത് വേണുഗോപാൽ, പുനത്തിൽ നാരായണൻകുട്ടി നായർ, മുണ്ടക്കൽ ഉണ്ണിക്കൃഷ്ണൻ നായർ, സി. ഉണ്ണിക്കൃഷ്ണൻ, തൈക്കണ്ടി ശ്രീപുത്രൻ, എം. ബാലകൃഷ്ണൻ, മാനേജർ, പി.എം. വിജയകുമാർ, ടി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Share news