തിമിരരോഗ നിർണയക്യാമ്പും പ്രമേഹരോഗികൾക്കുള്ള കാഴ്ചപരിശോധനയും
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ (സഞ്ചരിക്കുന്ന നേത്രരോഗ ചികിത്സാവിഭാഗം) സഹായത്തോടെ തിമിര രോഗ നിർണയക്യാമ്പും പ്രമേഹരോഗികൾക്കുള്ള കാഴ്ചപരിശോധനയും സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കോതമംഗലത്ത് 31-ാം വാർഡ് ആരോഗ്യശുചിത്വ സമിതിയുടെയും സിഎച്ച്.സി തിരുവങ്ങൂരിന്റെയും, വയോജനക്ലബ്ബിന്റെയും സംയുക്തമായാണ് ക്യാമ്പ് നടത്തതിയത്. വാർഡ് കൗൺസിലർ ദൃശ്യ എം ഉദ്ഘാടനം നിർവ്വഹിച്ചു. വയോ ക്ലബ്ബ് ചെയർമാൻ കെ. കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു.

കോതമംഗലം രാജീവ് ഗാന്ധി ശിശുമന്ദിരത്തിൽ വച്ച് നടന്ന ക്യാമ്പിൽ 150 ൽ പരം ആളുകൾ പങ്കെടുത്തു. ടി ബി പരിശോധന, ജീവിത ശൈലി രോഗ നിർണയ പരിധോന, വയോജന ക്ലിനിക് എന്നിവ ഇതോടൊപ്പം സംഘടിപ്പിച്ചു. ചടങ്ങിൽ നേത്രരോഗവിദഗ്ദൻ ഡോ. ഇസാം ഫൈസൽ, ജില്ലാ കോഡിനേറ്റർ ഷെറീന, എച്ച്. ഐ ബിന്ദുകല, ആരോഗ്യ ശുചിത്വ സമിതി കൺവീനർ സൈനുദ്ദീൻ എ, ജെ പി എച്ച് എൻ സിന്ധു എന്നിവർ സംസാരിച്ചു.

