ലോഹ്യ വിചാരവേദിയുടെ സംസ്ഥാനതല ക്യാമ്പ് ഡോ. സന്ദീപ് പാണ്ഡെ ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: ലോഹ്യ വിചാരവേദിയുടെ സംസ്ഥാനതല ക്യാമ്പ് നവംബര്‍ അഞ്ച്, ആറ് തിയ്യതികളില്‍ പെരുവട്ടൂര്‍ ഉജ്ജയിനിയില്‍ നടക്കും. മഗ്സസെ അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. സന്ദീപ് പാണ്ഡെ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പി. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. വിജയരാഘവന് ചേലിയ, ടി. മുഹമ്മദ് ബഷീര്‍, പി.കെ. രാജന്, കെ. ശശികുമാര്‍, എന്‍.ടി.കെ. ശ്രീധരന്, ഇ.കെ. ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികള്‍: വേണു പറമ്പത്ത് (ചെയ.), ഇ.കെ. ശ്രീനിവാസന് (കണ്.), എം.കെ. സുരേഷ് ബാബു, സനീഷ് പനങ്ങാട് (ജോ.കണ്.), വി.പി. ബാലന് (ഖജാ.)
